ഒളിഞ്ഞുനോട്ടം: യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി

അയല്‍ക്കാരന്റെ വീട്ടില്‍ ഒളിഞ്ഞ് നോക്കിയതിന് ഝാര്‍ഖണ്ഡില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അയല്‍വാസിയുടെ വീട്ടില്‍ എത്തി നോക്കിയ അനില്‍ ദാസ് എന്ന യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടുകയും മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. അയല്‍വാസിയുടെ വീടിന്റെ ഉള്ളിലേക്ക് അനില്‍ ഒളിഞ്ഞ് നോക്കുകയായിരുന്നു. ഈ സമയം പ്രദേശത്ത് കൂടിപോയ ചിലര്‍ ഇത് കാണുകയും അനിലിനെ പിടികൂടുകയുമായിരുന്നു. പിടികൂടിയ ഉടന്‍ ഇയാളെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു.
ഈ സമയം ബഹളം കേട്ട് സമീപത്തുള്ള മറ്റുള്ളവര്‍ ഓടിക്കൂടുകയും അനിലിനെ മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മോഷ്ടിക്കാനായിട്ടല്ല അനില്‍ അയല്‍ക്കാരന്റെ വീട്ടില്‍ എത്തിയത് എന്ന നിലപാടിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























