അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയില്‍

മുംബൈയില്‍ നിരവധി കൊലപാതകക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയിലായി. ഇയാളെ സിംഗപ്പൂര്‍ പോലീസാണ് പിടികൂടിയത്. ഒളിവിലായിരുന്ന കുമാര്‍ പിള്ളയെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ നേരത്തേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് വിവരം. വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത്. എല്‍ടിടിഇയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കുമാര്‍ പിള്ള.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























