രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ജെ.എന്‍.യു ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനാണ് നടപടി.
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ പിന്തുണ നല്‍കിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രാഹുല്‍ ക്യാംപസ് സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എബിവിപി തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























