കനയ്യ കുമാറിന് ജാമ്യമില്ല, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്യ കുമാറിനു ഹൈക്കോടതിയെ സമീപിക്കാമെന്നും നേരിട്ട് കേസ് പരിഗണിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തനിക്കെതിരേ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കേസില്‍ അന്തിമ വിധി വരുന്നതുവരെ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കനയ്യ കുമാര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























