ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ മൂന്ന് വിവരാകാശ കമ്മീഷണര്‍മാരുടെ തസ്തികയിലാണ് ഒഴിവുള്ളത്. ഇതിനായി ആറുപേരടങ്ങുന്ന പട്ടികയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് ബസിയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. ജെ.എന്‍.യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബസ്സി കടുത്ത വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലും അടങ്ങുന്ന പാനലാണ് കമ്മീഷണറെ തെരഞ്ഞെടുക്കുക. ബസ്സിയെ എതിര്‍ക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസാവസാനം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബസ്സി വിവരാകാശ കമ്മീഷണര്‍ തസ്തിക ലക്ഷ്യം വെച്ചാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബസ്സിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയ രണ്ടു തവണയും അതിക്രമത്തിന് ഇരയായതും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറും ആക്രമണവും ഉണ്ടായപ്പോഴാണ് സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാണെന്നായിരുന്ന ബസ്സി അഭിപ്രായപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























