കനയ്യയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില അധിക രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാതിരുന്നത്. ജാമ്യത്തിനായി കനയ്യ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയത്. നേരിട്ട് ജാമ്യഹര്‍ജി പരിഗണിക്കുന്നത് നല്ല കീഴ്‌വഴക്കമാകില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. അതേസമയം, കനയ്യകുമാറിന് ജാമ്യം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് സുപ്രീംകോടതി കനയ്യയുടെ അഭിഭാഷകരോട് ചോദിച്ചു. കനയ്യ അവിടെ സുരക്ഷിതനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. എന്നാല്‍ ഇതു കണക്കിലെടുക്കാന്‍ സുപ്രീംകോടതി തയാറായില്ല. എല്ലാ കോടതിയിലും സുരക്ഷ പ്രശ്‌നമുണ്ടെന്ന വാദം അംഗീകരിക്കാന്‍! ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കനയ്യയുടെ അഭിഭാഷകര്‍ക്ക് സുരക്ഷ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് സുപ്രീംകോടതി, ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























