അയല്‍ വീട്ടില്‍ പോയതിന് അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍

അയല്‍ വീട്ടില്‍ പോയതിന് അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. താനി എന്ന അഞ്ച് വയസുള്ള മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കത്തിലായിരുന്ന അയല്‍ക്കാരുടെ വീട്ടില്‍ പോയതിനെ തുടര്‍ന്നാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 25 ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി വിവരം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയെ കണ്ടെത്താന്‍ നാല് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തു. തിരച്ചിലില്‍ കുഞ്ഞിന്റെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റ് ഭാഗങ്ങള്‍ കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ടതായി വ്യക്തമായെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ കുട്ടിയുടെ അച്ഛന്‍ അപ്രത്യക്ഷനായി. ഫോണ്‍ ഭാര്യയുടെ കൈയിലേല്‍പ്പിച്ചാണ് ഇയാള്‍ മുങ്ങിയത്. തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം നാല് കഷ്ണങ്ങളാക്കി മറവുചെയ്‌തെന്ന് ഇയാള്‍ സമ്മതിച്ചു. തര്‍ക്കമുള്ള അയല്‍ക്കാരുടെ വീട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു. തന്റെ കുടുംബവും അയല്‍വാസിയായ രാമുവിന്റെ കുടുംബവും നേരത്തെ വളരെ അടുപ്പത്തിലായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രണ്ട് കുടുംബങ്ങളും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുടുംബങ്ങള്‍ പിണങ്ങി. എന്നാല്‍ രാമുവിന്റെ വീട്ടിലേക്ക് മകള്‍ പോകുന്നത് നിര്‍ത്താന്‍ മോഹിത് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടി അവിടെ പോയി കളിക്കുന്നത് തുടര്‍ന്നു. സംഭവദിവസം, രാമുവിന്റെ വീട്ടില്‍ നിന്ന് മകള്‍ വരുന്നത് മോഹിത് കണ്ടു. പ്രകോപിതനായ മോഹിത് കുട്ടിയെ ബൈക്കില്‍ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, വസ്ത്രങ്ങള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി കടുക് വയലില്‍ ഉപേക്ഷിക്കുകകയായിരുന്നു.
https://www.facebook.com/Malayalivartha























