ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു രാസലഹരി കടത്തിയിരുന്ന സംഘത്തെ പിടികൂടി മൂവാറ്റുപുഴ എക്‌സൈസ് സംഘം

കഴിഞ്ഞ ആറു മാസമായി 'ഫോര്‍ റജിസ്‌ട്രേഷന്‍' ബോര്‍ഡ് വച്ച പുത്തന്‍ കാറില്‍ ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു രാസലഹരി കടത്തിയിരുന്ന സംഘത്തെ പിടികൂടി മൂവാറ്റുപുഴ എക്‌സൈസ് സംഘം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളിലടക്കം രാസലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ നടപ്പാക്കിയ 'ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്' റെയ്ഡിലാണ് മൂവാറ്റുപുഴയിലെ രാസലഹരി വില്‍പന സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. ബെംഗളുരുവില്‍നിന്നു എംഡിഎംഎ അടക്കമുള്ള രാസലഹരികള്‍ എത്തിച്ചിരുന്ന സംഘം, സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുന്നോപ്പടി കരയില്‍ പേണ്ടാനത്ത് വീട്ടില്‍ ജാഫര്‍ (43), പേഴക്കാപ്പിള്ളി പുന്നോപ്പടി കരയില്‍ പടിഞ്ഞാറെ ചാലില്‍ വീട്ടില്‍ നിസാര്‍ (45), പേഴക്കാപ്പിള്ളി പുന്നോപ്പടി കരയില്‍ ആക്കോത്ത് വീട്ടില്‍ അന്‍സാര്‍ (45) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍നിന്നു 40.68 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കുന്നതിനുള്ള സാമഗ്രികള്‍, 35,000 രൂപ, ലഹരിമരുന്ന് വാങ്ങുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ പട്ടിക എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ആറു മാസത്തിനുള്ളില്‍ അഞ്ച് തവണയെങ്കിലും കാറില്‍ ഇവര്‍ ബെംഗളൂരുവില്‍നിന്നു ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ഉപയോക്താക്കള്‍ക്ക് ഇവര്‍ കടമായും രാസലഹരി കൈമാറിയിരുന്നു. പിടിയിലായ ജാഫറാണ് സംഘത്തലവന്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വ്യാപകമാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്' ആരംഭിച്ചത്. മൂവാറ്റുപുഴയില്‍ അറസ്റ്റിലായവരും കുറച്ചു നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha























