ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം....

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം....
ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആപ്പ് പുറത്തിറക്കും. എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൊബൈല്‍ ആപ്പുകള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
5,000 സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയിലെ 20 ലക്ഷം സ്ത്രീകള്‍കക് പദ്ധതി പ്രയോജനമാകുന്നതാണ്. പദ്ധതിയുടെ കൂടുതല്‍ നടപടിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക. അര്‍ഹതയുള്ള സ്ത്രീകളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ അര്‍ഹതയുള്ളൂ. കൂടാതെ 18-വയസിനും 60-നും ഇടയിലുള്ളവരായിരിക്കണം.
സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരോ ആകരുത്. മൊബൈല്‍ ആപ്പിലൂടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ബിപിഎല്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ക്കൊപ്പം അപേക്ഷകള്‍ സമര്‍പ്പിക്കാനായി സാധിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























