വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിന് ഇരയായി;തടയാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി

വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിന് ഇരയായി. തടയാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി.
കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം. കൂട്ടബലാല്‍സംഗത്തിന് ഇരയായതില്‍ ഒരാള്‍ ഇസ്രയേലി വിനോദസഞ്ചാരിയാണ്. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊന്‍പതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേര്‍ ആക്രമിച്ചത്. സഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതിലൊരാളാണ് മുങ്ങിമരിച്ച ഒഡീഷ സ്വദേശി ബിബാഷ്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരന്‍ ഡാനിയല്‍, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി അത്താഴത്തിനു ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാല്‍ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് ഹോംസ്റ്റേ ഉടമ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ മൂന്നു പ്രതികള്‍ പെട്രോള്‍ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടര്‍ന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തര്‍ക്കമായി. തുടര്‍ന്ന് പ്രതികള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അതിനു ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























