ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, 2 ജവാന്മാര് കൊല്ലപ്പെട്ടു, സര്‍ക്കാര്‍ കെട്ടിടത്തില് കുടുങ്ങിയവരെ മോചിപ്പിച്ചു

ശ്രീനഗറിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. 2 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കെട്ടിടത്തില്‍ കുടുങ്ങിയവരെ മോചിപ്പിച്ചു. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍.
സ്ഥലത്തു നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും മറ്റു സുരക്ഷാസേനയും വളഞ്ഞു. കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























