മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോയിഡയിലെ സെക്ടര്‍ -145ലാണ് സെന്റര്‍ ഉയരുന്നത്.
എംഎക്യു സോഫ്റ്റ്വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ഡെവലപ്മെന്റ് സെന്റര്‍ അതിന്റെ ആസ്ഥാനത്തിന് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ വികസന കേന്ദ്രമായിരിക്കുമിതെന്നും ഈ പുതിയ കാമ്പസോടെ, ഹൈദരാബാദിന് ശേഷം ഉത്തര്‍പ്രദേശ് മൈക്രോസോഫ്റ്റിന്റെ അടുത്ത പ്രധാന താവളമായി മാറുമെന്നും യോഗി ആദിത്യനാഥ്.
മൈക്രോസോഫ്റ്റ് സിഇഒയും ചെയര്‍മാനുമായ സത്യ നാദെല്ലയ്ക്കും മൈക്രോസോഫ്റ്റ് സംഘത്തിനും ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി, കമ്പനിയുടെ വടക്കേ ഇന്ത്യയിലെ സാന്നിധ്യത്തെ പ്രശംസിക്കുകയും ചെയ്തു. 15 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ കേന്ദ്രം ഉത്തര്‍പ്രദേശിലും വടക്കേ ഇന്ത്യയിലും മൈക്രോസോഫ്റ്റിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഞങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി 'പുതിയ ഇന്ത്യയ്ക്കുള്ള പുതിയ ഉത്തര്‍പ്രദേശ്' എന്ന ആശയത്തില്‍ മുന്നോട്ടുപോകുകയാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിലൂടെ ഇന്ത്യയുടെ സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഫലപ്രദമായി നടപ്പിലാക്കാനും മൈക്രോസോഫ്റ്റിന്റെ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























