മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം... കുക്കി മേഖലയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു..

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം... കുക്കി മേഖലയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു..
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം. കാങ്പോക്പിയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും 27 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളിലും സംഘര്‍ഷ സാദ്ധ്യത ഉള്ള പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഗ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്ത് ദേശീയ പാത രണ്ടില്‍ സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്.
മണിപ്പൂരില്‍ എല്ലാ മേഖലയിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര സേനയുടെ സുരക്ഷയോടെ രാവിലെ 10 മുതല്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങിയത്.
"
https://www.facebook.com/Malayalivartha























