പാക്കിസ്ഥാനി നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ സംവിധായകന്‍ അറസ്റ്റില്‍

പാക്കിസ്ഥാനി നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബോജ്പൂരി സിനിമാ സംവിധായകന്‍ അറസ്റ്റില്‍. പ്രമുഖ ബോജ്പൂരി സംവിധായകന്‍ ശ്യാം ചരണ്‍ യാദവാണ് അറസ്റ്റിലായത്. ഹിന്ദി സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് തന്റെ കൈയില്‍നിന്ന് 35 ലക്ഷം രൂപ വാങ്ങുകയും സിനിമ നടക്കാത്ത സാഹചര്യത്തില്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് നടിയുടെ പരാതി.
2012ലാണ് ഒരു സിനിമാ റിലീസിംഗ് പരിപാടിയില്‍ വെച്ച് സംവിധായകനെ പരിചയപ്പെട്ടതെന്ന് നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരിചയം സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്നു. ഇതിനകം പല തവണ ഇന്ത്യ സന്ദര്‍ശിച്ചു. സംവിധായകനൊപ്പം ഒരു ഡോക്യുമെന്ററിയില്‍ അഭിനയിച്ചു. ഇതിനു ശേഷമാണ് ഹിന്ദി സിനിമ നിര്‍മിക്കാനുള്ള ആശയം സംവിധായകന്‍ മുന്നോട്ടു വെച്ചത്. ഇതിനായി പല തവണയായി 35 ലക്ഷം രൂപ നല്‍കി.
എന്നാല്‍, സിനിമ നടന്നില്ല. തുടര്‍ന്നാണ് പണം തിരികെ ചോദിച്ചത്. എന്നാല്‍, അതു നല്‍കുന്നതിനു പകരം സംവിധായകനും രണ്ടു കൂട്ടാളികളും കൂടി പല തവണയായി തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും 42 കാരിയായ നടി പരാതിയില്‍ പറഞ്ഞു. നടിയുടെ പരാതി പരിഗണിച്ച പോലീസ് ഇന്നലെയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























