സുപ്രീം കോടതി മുന്‍ ജഡ്ജി വി.രാമസ്വാമി അന്തരിച്ചു....

സുപ്രീം കോടതി മുന്‍ ജഡ്ജി വി.രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇമ്പീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ്.
പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്. ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായില്ല.
ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാര്‍ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ജ. രാമസ്വാമിയായിരുന്നു. ഇതിനായി മദ്രാസില്‍ നിന്ന് ഏഴ് ഇരുമ്പുദണ്ഡുകള്‍ വിമാനത്തില്‍ ചണ്ഡിഗഢില്‍ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാര്‍ എതിര്‍പ്പറിയിച്ച് കത്തയച്ചതോടെ നടപ്പാക്കാനായില്ല.
https://www.facebook.com/Malayalivartha























