യുസ്വേന്ദ്ര ചഹലിനൊപ്പം കളി കാണാനെത്തിയ സുന്ദരിയാര്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരത്തില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ സാന്നിദ്ധ്യം ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഫൈനല്‍ മത്സരം കാണാനാണ് താരം ദുബായിലെത്തിയത്. താരത്തിനൊപ്പം വനിതാ ആര്‍ജെ മഹ്വാഷിന്റെ സാന്നിദ്ധ്യാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചഹല്‍ മഹ്വാഷിനെ ഡേറ്റ് ചെയ്യുന്നുവെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ തള്ളി വനിതാ ആര്‍ജെ തന്നെ രംഗത്ത് വന്നിരുന്നു. അടുത്തിടെയാണ് ചഹലും ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മ്മയും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. ദുബായിലെ ഫൈനല്‍ കാണാന്‍ യുസ്വേന്ദ്ര ചഹലിനൊപ്പം ആര്‍ജെ മഹ്വാഷും ഗ്യാലറിയില്‍ ഇരിക്കുന്നതും ഇരുവരും പരസ്പരം സംസാരിക്കുന്നതുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി മാറിയത്.
യുസ്വേന്ദ്ര ചഹല്‍, ധനശ്രീ വര്‍മ്മ വേര്‍പിരിയല്‍ വാര്‍ത്തകളോട് ചേര്‍ന്ന് വനിതാ ആര്‍ജെയുടെ പേരും സജീവമായി അഭ്യൂഹങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും ചഹലോ ഭാര്യ ധനശ്രീയോ പ്രതികരിച്ചിരുന്നില്ല.
'ചഹലും ധനശ്രീ വര്‍മ്മയും വിവാഹമോചനം ഒഴിവാക്കാന്‍ സാദ്ധധ്യതയില്ല. ഇത് എപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന കാര്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിവാഹമോചനത്തിനുള്ള കാരണം ഇനിയും വ്യക്തമല്ല. എന്തായാലും രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ഉറച്ചിരുന്നു,' എന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞുവെന്ന് നേരത്തെ ദേശീയ മാദ്ധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























