ആം ആദ്മി പാര്‍ട്ടി നേതാവിനു നേരെ ആസിഡ് ആക്രമണം

ചത്തീസ്ഗണ്ഡിലെ ദന്തേവാഡയില്‍ ആദിവായി ക്ഷേമപ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോണി സൂരിയ്ക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രാത്രി 11 മണിയോടെ ആക്രമണം ഉണ്ടായത്.
ഗീഡം ജില്ലയില്‍ നിന്ന് ജബല്‍പൂറിലേക്ക് മോട്ടോര്‍സൈക്കിളില്‍ പോകുകയായിരുന്ന സോണി സൂരിയെയും സൂഹൃത്തുക്കളെയും മൂന്നംഘ സംഘം തടയുകയായിരുന്നു. തുടര്‍ന്ന് അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ് മൂന്നംഗ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സൂരിയെ അടുത്തുളള ഗീഡം ആസ്പ്ത്രിയില്‍ എത്തിച്ചു. മുഖത്ത് സാരമായ പോള്ളലേറ്റിറ്റുണ്ടെങ്കിലും മുഖം വികൃതമായിട്ടില്ലെന്ന് അന്വേഷണ ചുമതലയുളള പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗ്രീസ് കലര്‍ന്ന മിശിത്രമാണ് സൂരിയുടെ മുഖത്ത് അക്രമികള്‍ ഒഴിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. സൂരി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























