കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ പൊതിയെറിഞ്ഞു, തുറന്നപ്പോള്‍ മിഠായികള്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരെ പൊതിയേറ്. സിദ്ധരാമയ്യ ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് സംഭവം. പരിപാടിക്കിടെ ഒരാള്‍ ബോംബെന്ന് ആക്രോശിച്ച് മുഖ്യമന്ത്രിക്ക് നേരെ പൊതിയെറിയുകയായിരുന്നു.
പൊതിയേറ് അല്‍പസമയത്തേക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോള്‍ പൊതിയിലുണ്ടായിരുന്നതാകട്ടെ മിഠായികളും. ബി എസ് പ്രസാദ് എന്നയാളാണ് മുഖ്യമന്ത്രിക്ക് നേരെ പൊതിയെറിഞ്ഞത്. ഒരു ബാര്‍ബറാണിയാള്‍. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി വേണ്ടത്ര ശ്രദ്ധകാണിക്കാത്തതിയലുള്ള അമര്‍ഷത്താലാണ് പ്രസാദ് പൊതിയെറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























