സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു

ബംഗളൂരില്‍ ഒന്നാം ക്ലാസുകാരിയായ സഹോദരിയെ പതിനാറുകാരനായ സഹോദരന്‍ പീഡിപ്പിച്ചു. സഹോദരിമാരുടെ കുട്ടികളാണ് ഇരുവരും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പുറത്തു പോകുമ്പോള്‍ ഈ ബാലനെ ഏല്‍പ്പിച്ചിട്ടാണ് പോകുന്നത്. ഈ അവസരം മുതലെടുത്ത് പതിനാറുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിക്ക് വയറുവേദനയും പനിയും വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























