ജാട്ട് പ്രക്ഷോഭം: വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ

ഗാതാഗത മാര്‍ഗങ്ങളെല്ലാം ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് അടഞ്ഞപ്പോള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. ഒരിടക്ക് ചില യാത്രാ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ വരെ കാണിക്കുകയുണ്ടായി.
സാധാരണ 3000 രൂപ മുതല്‍ 4000 രൂപ വരെ നല്‍കേണ്ടിയിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത് 10,000ത്തിനും 20,000ത്തിനും ഇടയിലാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈന് കമ്പനികള്‍ വ്യാമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കലാപബാധിത റൂട്ടുകളില്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്.
ചണ്ഡീഖഡില്‍ നിന്നും ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച്ച യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഞായറാഴ്ച്ച ഉച്ചക്ക് മുമ്പ് തന്നെ വിറ്റുതീര്‍ന്നു. ചൊവ്വാഴ്ച്ചക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 12,700 രൂപക്കും 15,100 രൂപക്കും ഇടയിലാണ്.
അതേസമയം, എയര്‍ ഇന്ത്യ ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഖഡിലേക്ക് ഞായറാഴ്ച്ച് 3339 രൂപയാണ് എയര്‍ ഇന്ത്യ ചാര്‍ജ്ജ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് 3960 രൂപയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























