Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.. അടുത്തിടെ എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു..വാര്‍ണര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്ത്..

23 MARCH 2025 04:42 PM IST
മലയാളി വാര്‍ത്ത

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അടുത്തിടെ എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നുഎയര്‍ ഇന്ത്യയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ മണിക്കൂറോളം കാത്തിരുന്നതാണ് താരത്തിനെ വിമര്‍ശനത്തിന് ഇടയാക്കിയത്. 'ഞങ്ങള്‍ പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരുന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്'

ഡേവിഡ് വാര്‍ണര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.എന്നാല്‍ വാര്‍ണര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്ത് എത്തി.'പ്രിയപ്പെട്ട വാര്‍ണര്‍, ബെംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകളിലും യാത്രാ തടസ്സങ്ങള്‍ക്കും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു', എയര്‍ ഇന്ത്യ എക്‌സില്‍ കുറിച്ചു.എന്നാല്‍ ഇതാദ്യമല്ല എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കുന്നത്. അടുത്തിടെ ഇന്ത്യന്‍-കനേഡിയന്‍ നടി ലിസ റേയും എയര്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു.

 

താന്‍ റദ്ദ് ചെയ്ത ടിക്കറ്റിന് മെഡിക്കല്‍ ഇളവ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.അതേസമയം, എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ മണിക്കൂറുകളോളം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാവശ്യപ്പെട്ട് എന്‍.സി.പി (എസ്.പി) വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു.ഉപഭോക്താക്കളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിയിട്ടും കൃത്യസമയത്ത് സര്‍വിസ് നടത്താനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എം.പി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ട് സുപ്രിയ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഒന്നര മണിക്കൂറോളം വൈകിയാണ് മുംബൈയിലെത്തിയത്.

എയര്‍ ഇന്ത്യ ? വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാണെന്ന് എം.പി പറഞ്ഞു. പ്രീമിയം നിരക്കാണ്? യാത്രക്കാരില്‍നിന്നും ഈടാക്കുന്നത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഒക്കെ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയുടെ ഈ പ്രവൃത്തികൊണ്ട് അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ കുറിച്ചു. വ്യോമയാന മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്‌സിലെ പോസ്റ്റ്. ഇതിനിടെ, തങ്ങളുടേതല്ലാത്ത കാരണംമൂലമാണ് വിമാനം വൈകിയതെന്ന വിശദീകരണവുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെടുപ്പിന് തുടക്കം...  (7 minutes ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (28 minutes ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (40 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (50 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (1 hour ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (1 hour ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (2 hours ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (9 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (9 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (9 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (9 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends