മകളെ അപമാനിച്ചയാളെ അമ്മ വഴിയില്‍ കാത്തിരുന്നു പിടികൂടി

മുംബൈയില്‍ 22ണ്ട് കാരിയായ മകളെ അപമാനിച്ചയാളെ അമ്മ വഴിയില്‍ കാത്തിരുന്നു പിടി കൂടി പോലീസില്‍ ഏല്‍പിച്ചു. സൗത്ത് മുംബൈയിലെ ആളെ ഒഴിഞ്ഞ ഇടനാഴിയില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. ജനുവരി 30 നാണ് സംഭവം നടന്നത്. അവധി ദിനം ആയിരുന്നതിനാല്‍ ഇടനാഴിയില്‍ ആളെ ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയ യുവാവ് പിന്‍ തുടര്‍ന്ന് മനഭംഗത്തിനു ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് എങ്ങനെയൊക്കയോ ഇയാളുടെ കയ്യില്‍ നിന്നും രക്ഷപെട്ട പെണ്‍ കുട്ടി പ്രതിയുടെ ലക്ഷണങ്ങള്‍ അധ്യാപകരോടും കൂട്ടുകാരോടും വിവരം പറഞ്ഞു. സഹപാഠികളുടെ രക്ഷിതാക്കള്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. ഇതോടെ 53 കാരിയായ അമ്മ മകളെ അപമാനിച്ച ആളെ തേടി ഇറങ്ങി. അവസാനം മെട്രോ സിനിമയുടെ ഇടനാഴിയില്‍ വച്ച് മകളെ ഉപദ്രവിച്ച ആളെ കയ്യോടെ പൊക്കി. പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























