മുന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍പേഴ്‌സണായി നിയമിച്ചു

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്‌സണായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എച്ച്..എല്‍. ദത്തുവിനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ എന്നിവടങ്ങിയ സമിതിയുടേതാണ് തീരുമാനം. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിനെത്തിയില്ല. മുന്‍ ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ ഒഴിഞ്ഞതിനെതുടര്‍ന്ന് എട്ടുമാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അഞ്ച് വര്‍ഷമാണ് ദത്തുവിന്റെ നിയമന കാലാവധി. കഴിഞ്ഞ ഡിസംബര്‍ രണ്്ടിനാണ് ജസ്റ്റീസ് ദത്തു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























