സ്‌കൂള്‍ ഫീസ് ചോദിച്ചതിന് അച്ഛന്‍ മക്കളെ കൊന്നു

സ്‌കൂള്‍ ഫീസ് ചോദിച്ച കുട്ടികളെ അച്ഛന്‍ കൊന്ന് ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളി. ബെംഗളൂരുവിലെ കെ.പി അഗ്രഹാരയിലാണ് സംഭവം. ഒമ്പത് വയസ്സുള്ള പവന്‍കുമാര്‍ , ആറുവയസ്സുകാരി സഞ്ചിന എന്നീ കുട്ടികളെയാണ് അച്ഛന്‍ കൊന്നു തള്ളിയത്. ആഗ്രഹാര സ്വദേശിയായ ശിവകുമാറാണ് നാടിനെ നടുക്കിയ കൊല ചെയ്തത്. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തില്‍ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂലിപണിക്കാരനാണ് ശിവകുമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























