സഞ്ജയ് ദത്ത് നാളെ ജയില്‍ മോചിതനാകും

സഞ്ജയ് ദത്തിനു ജയില്‍വാസക്കാലത്ത് അനുവദിച്ച പരോളും മറ്റ് അവധി ആനുകൂല്യങ്ങളും നിയമപരമായിത്തന്നെ ആയിരുന്നുവെന്ന് ടാഡ കോടതി ജഡ്ജി. 1993 സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ദത്ത് നാളെയാണു ജയില്‍ മോചിതനാകുന്നത്. മറ്റേതു പൗരനും ലഭിക്കാവുന്ന ആനുകൂല്യങ്ങളേ സഞ്ജയ് ദത്തിനും ലഭിച്ചിട്ടുള്ളൂ.
നല്ല പെരുമാറ്റത്തിനും മാതൃകാപരമായ ഇടപെടലിനും നിയമാനുസൃതം ലഭിക്കുന്ന ഇളവുകള്‍ മാത്രമാണിതെന്നും ജഡ്ജി പ്രമോദ് കോഡ പറഞ്ഞു. 2007ല്‍ ഇതേ ജഡ്ജിയാണ് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. ഇതു സുപ്രീം കോടതിയും ശരിവച്ചതിനെത്തുടര്‍ന്നാണ് ദത്ത് പുണെ യേര്‍വാഡ ജയിലിലായത്. വിചാരണയ്ക്കിടെ അനുഭവിച്ച 18 മാസത്തെ തടവ് ശിക്ഷയില്‍നിന്നു കുറച്ചിരുന്നു. നല്ല പെരുമാറ്റത്തിന്റെ പേരില്‍ 103 ദിവസത്തെ ഇളവ് കൂടി അനുവദിച്ചതിനെ തുടര്‍ന്നാണു മോചനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























