സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണമെന്നഭ്യര്‍ഥിച്ച് മോഡി

ലോക്‌സഭയില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ് ലൈനോടെയാണ് മോദിയുടെ ട്വീറ്റ്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്റെ യുടൂബ് ലിങ്കും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ ലോക്‌സഭയില്‍ സ്മൃതി ഇറാനി പ്രതിപക്ഷാരോപണങ്ങള്‍ക്ക് വൈകാരികമായാണ് പ്രതികരിച്ചത്. സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനു വേണ്ടി സമ്മര്‍ദം ചെലുത്തിയെന്ന് ആരെങ്കിലും ആരോപിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അവര്‍ പറഞ്ഞു. എന്റെ പേര് സ്മൃതി ഇറാനി എന്നാണ്. എന്റെ ജാതി എന്താണെന്നു പറയാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. രോഹിത് വെമുല ദളിതാനായതു കൊണ്ടു വിവേചനം നേരിട്ടു എന്നാരോപിച്ച പ്രതിപക്ഷത്തിനു നേരെ വിരല്‍ ചൂണ്ടി മന്ത്രി രോഷം കൊള്ളുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























