Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

നിരക്ക് കൂട്ടാതെ റെയില്‍ ബജറ്റ്, കേരളത്തിന് നിരാശ, തിരുവനന്തപുരത്തു സബര്‍ബന്‍ ട്രെയിന്‍ ലൈന്‍,ചെങ്ങന്നൂര്‍ തീര്‍ത്ഥാടക സൗഹൃദ സ്‌റ്റേഷനാക്കുമെന്ന് പ്രഖ്യാപനം

25 FEBRUARY 2016 03:24 AM IST
മലയാളി വാര്‍ത്ത.

റെയില്‍ നിരക്ക് കൂട്ടാതെ യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍ ബജറ്റ്. എന്നാല്‍ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചത്.അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു യാത്രാചരക്കുകൂലിയില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ല. കേരളത്തെ അവഗണിച്ചുവെന്ന് എംപിമാര്‍ പറഞ്ഞു. പ്രധാനപ്പെട്ട് പദ്ധതികള്‍ അംഗീകരിച്ചില്ലെന്നും എംപിമാര്‍ ആരോപണമുന്നയിച്ചു. എന്നാല്‍ തിരുവനന്തപുരത്തു സബര്‍ബന്‍ ട്രെയിന്‍ ലൈന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍ ബജറ്റിലാണു മന്ത്രിയുടെ പ്രഖ്യാപനം. ചെങ്ങന്നൂര്‍ തീര്‍ത്ഥാടക സൗഹൃദ സ്‌റ്റേഷനാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതെരഞ്ഞെടുപ്പു നടക്കുന്ന കൊല്‍ക്കത്ത, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളുടെ പേരെടുത്തു പറഞ്ഞും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്താക്കും, റെയില്‍വെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലഭ്യമാക്കും, ചരക്കുതീവണ്ടികള്‍ക്കും ടൈം ടേബിള്‍ നടപ്പാക്കും, ഇക്കൊല്ലം 400 സ്‌റ്റേഷനുകള്‍ വൈഫൈ ആക്കും, 2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണു റെയില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വെല്ലുവിളികള്‍ നിറഞ്ഞ യാത്രയാണ് ഇന്ത്യന്‍ റെയില്‍വെയുടേതെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണത്തിന് ആമുഖമായി പറഞ്ഞു. ജനപ്രിയബജറ്റായിരിക്കുമെന്നും മുഖവുരയില്‍ മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കായുള്ള ബജറ്റാകും ഇത്. റെയില്‍വെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേയ്ക്ക് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണിത്. ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുന്നത് മൂലം 32.9 ശതമാനം ചെലവ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്ന വരുമാനം 1,84,000കോടി രൂപയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ യാത്ര വെല്ലുവിളികളിലൂടെയാണ്. നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിപ്പിക്കലാണ് ലക്ഷ്യം. പതിനൊന്നു ശതമാനം മാത്രമാണ് റെയില്‍വേയുടെ വരുമാനം കൂടിയതെന്നു സുരേഷ്പ്രഭു പറഞ്ഞു. വരുമാന മാര്‍ഗ്ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍:
യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടില്ല
താഴ്ന്ന പ്ലാറ്റ്‌ഫോമുകളുടെ ഉയരും കൂട്ടും
139 എന്ന നമ്പര്‍ വിളിച്ചാല്‍ ടിക്കറ്റുകള്‍ റദ്ദാക്കാം
തിരുവനന്തപുരം ഡല്‍ഹി യാത്രാസമയം 6 മണിക്കൂര്‍ കുറയും
ടിക്കറ്റ് എടുക്കാന്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും
യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും
2500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും
കൈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ബേബി ഫുഡ്, പാല്‍ എന്നിവ പ്രധാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും
തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ആരംഭിക്കും
ഉദയ് എക്‌സ്പ്രസുകള്‍ മുഴുവന്‍ എസി. രണ്ടു നിലയുള്ള ട്രെയിനില്‍ 40 ശതമാനം അധിക വാഹകശേഷി
മുംബൈയില്‍ പുതിയ മെട്രോയ്ക്കു നിര്‍ദ്ദേശം
പോര്‍ട്ടര്‍മാരുടെ പേര് സഹായക് എന്നാക്കും
ചെങ്ങന്നൂര്‍ തീര്‍ത്ഥാടക സൗഹൃദ സ്‌റ്റേഷനാക്കും
ടിക്കറ്റുകളില്‍ ബാര്‍കോഡ് നടപ്പാക്കും
സ്‌റ്റേഷനുകളുടെ ചുമരുകളില്‍ മ്യൂറല്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കും
മുഴുവന്‍ കോച്ചുകളും 3 ടയര്‍ എസിയായി ഹംസഫര്‍ എക്‌സ്പ്രസ്
ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍ ആരംഭിക്കും
ചെലവു ചുരുക്കലിലൂടെ 3000 കോടി ലാഭിക്കും
ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 130 കിമീ ആയി വര്‍ധിപ്പിക്കും
കക്കൂസുകള്‍ വൃത്തിയാക്കാന്‍ എസ്എംഎസ് സംവിധാനം
തല്‍കാല്‍ കൗണ്ടറുകളില്‍ സിസിടിവി സ്ഥാപിക്കും
റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും
ഗുജറാത്തിലെ വദോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും
1750 ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിക്കും
3 പുതിയ ചരക്ക് ഇടനാഴികള്‍ തുറക്കും
ആധുനീകരണം സ്വകാര്യ പങ്കാളിത്തത്തോടെ
400 സ്‌റ്റേഷനുകള്‍ പിപിപി മാതൃകയില്‍ ആധുനീകരിക്കും
നിര്‍ദ്ദേശങ്ങളും പരാതികളും അറിയിക്കാന്‍ ഫേസ്ബുക്ക് പേജ്
17000 ബയോ ടോയ്‌ലെറ്റുകള്‍ കൂടി സ്‌റ്റേഷനുകളില്‍
ലേഡീസ് കോച്ച് ട്രെയിനിന്റെ മധ്യത്തിലാക്കും
റെയില്‍വേയുടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളിലെത്തിക്കും
100 സ്‌റ്റേഷനുകളില്‍ കൂടി വൈഫൈ
2020 ല്‍ ചരക്കുതീവണ്ടികള്‍ക്ക് ടൈംടേബിള്‍
സീനിയര്‍ സിറ്റിസണ്‍ ക്വാട്ട 50% കൂട്ടും
92714 കോടി മുടക്കി പുതിയ 44 പദ്ധതികള്‍ ഈ വര്‍ഷം
40000 കോടി ചെലവിട്ട് രണ്ടു ലോക്കോ ഫാക്ടറികള്‍ സ്ഥാപിക്കും
ചരക്കു ട്രെയിനുകള്‍ക്കു ടൈം ടേബിള്‍ നടപ്പാക്കും
ഡല്‍ഹിചെന്നൈ ചരക്ക് ഇടനാഴി യാഥാര്‍ഥ്യമാക്കും
മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററായി കൂട്ടി
ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 10 ശതമാനം വരുമാന വര്‍ധന
1600 കിലോമീറ്ററില്‍ വൈദ്യുതീകരണം ഈ വര്‍ഷം
തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം പുതിയ പാത
2800 കിലോമീറ്റര്‍ പുതിയ പാതകള്‍ സ്ഥാപിക്കും
2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
2000 കിലോമീറ്ററുകളില്‍ കൂടി വൈദ്യുതീകരണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (25 minutes ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (34 minutes ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (39 minutes ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (41 minutes ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (49 minutes ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (4 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (5 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (5 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (5 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (6 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (6 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (6 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (6 hours ago)

Malayali Vartha Recommends