മുസ്തഫാബാദില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലു മരണം... നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുസ്തഫാബാദില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ശനിയാഴ്ച അതിരാവിലെയാണ് അപകടമുണ്ടായത്. പത്തോളംപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയുടേയും ഡല്‍ഹി പോലീസ് സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
https://www.facebook.com/Malayalivartha


























