റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി കൂലി ഇല്ല, പകരം സഹായക്

റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി പെട്ടി ചുമക്കാനും യാത്രക്കാരുടെ മറ്റ് ഭാരങ്ങള്‍ ചുമക്കുന്നതിനും കൂലി ഉണ്ടാവില്ല, പകരം സഹായക് ന്റെ സേവനമാവും ലഭ്യമാക്കുക. റെയില്‍വേ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാലങ്ങളായി ചുമട്ടുതൊഴിലാളികളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന കൂലി എന്ന പദം കോളനി വത്കരണത്തിന്റെ ഭാഗമായി വന്നതാണ്. ഈ സാഹചര്യത്തിലാണ് സഹായക് എന്ന പദം സ്വീകരിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കൂലികള്‍ ധരിച്ചുവരുന്ന ചുവന്ന യൂണിഫോം വേഷം മാറ്റും. തൊഴിലാളികള്‍ക്ക് ആവശ്യമായ പരീശീലനവും ജോലി എളുപ്പമാക്കുന്നതിനുള്ള ട്രോളി സേവനം ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























