പഞ്ചാബില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയതിനുശേഷം ജീവനോടെ ചുട്ടുകൊന്നു

പഞ്ചാബില്‍ പതിമൂന്നുകാരിയെ അയല്‍വാസി മാനഭംഗപ്പെടുത്തിയതിനുശേഷം ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബിലെ ഷേര്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.
മാനഭംഗം ചെയ്യപ്പെട്ട വിവരം വീട്ടുകാരോടു പറയുമെന്നു പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അയല്‍വാസി മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു മുന്‍പാകെ നല്‍കിയ മരണമൊഴിയിലാണ് ഇക്കാര്യമുള്ളത്. പെണ്‍കുട്ടി ഇന്നലെ രാവിലെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ സുനില്‍ എന്ന യുവാവ് ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























