ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. വിനയ് കെ എന്നയാളുടെ ബാഗില്‍ നിന്നാണ് രണ്ടു വെടിയുണ്ടകള്‍ കണ്ടെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ അഹമ്മദാബാദിനു പോകാനായി എത്തിയ വിനയ്‌യെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 32 എംഎം വെടിയുണ്ടയാണ് ഇയാളില്‍ നിന്നും പിടികൂടിയതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























