Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക

മകനെയോർത്ത് നെഞ്ച് പൊട്ടി രണ്ട് അമ്മമാർ, ഒരാൾ മകനെയോർത്ത് അഭിമാനം. മറുവശത്ത് മകനെയോർത്ത് അപമാനം .. പഹൽ​ഗാമിൽ കൂട്ടനിലവിളി

25 APRIL 2025 05:04 PM IST
മലയാളി വാര്‍ത്ത

പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ട് അമ്മമാരുടെ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഒന്ന് എട്ട് വർഷം മുമ്പ് പരീക്ഷ എഴുതാൻ വേണ്ടി പോയവൻ. പിന്നീട് അവൻ തിരികെ വന്നില്ല. ഇന്ന് മാധ്യമങ്ങളും സുരക്ഷ ഉദ്യോഗസ്ഥർക്കും മുമ്പിൽ നിറകണ്ണുകളോടെ തന്റെ മകൻ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് നിസ്സഹായായി നിൽക്കേണ്ടി വന്ന ഒരുമ്മ. ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ.

രണ്ടാമത്തേത് 26ലധികം ആളുകൾ വെടികൊണ്ട് മരിക്കുമ്പോൾ ചുറ്റുമുള്ളവർ ആരെന്ന് പോലുമറിയില്ലെങ്കിലും വെടിയേൽക്കുന്നത് ഇന്ത്യൻ സഹോദരങ്ങളാണ് അവരെ രക്ഷിക്കണമെന്ന ബോധ്യത്തോടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഇറങ്ങി ചെന്നവന്റെ അമ്മ. അതേ സെയ്ദ് ആദില്‍ ഹുസൈന്‍ ഷായുടെ ഉമ്മ . ഈ രണ്ട് അമ്മമാർക്കും ഇന്ന് നെഞ്ച് പൊട്ടുന്ന വേദനയാണ്.

ഒരാൾ മകനെ കുറിച്ച് ആലോചിച്ച് തലതാഴ്ത്തി നിൽക്കുന്നു , മറുവശത്ത് മകന്റെ വിയോഗമെങ്കിലും മകന്റെ ചെയ്തികളിൽ തലയുയർത്തി നിൽക്കുന്ന അമ്മ. ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ ഇനി മരണപ്പെടുന്നതാണ് നല്ലതെന്നാണ് അമ്മ ഷെഹസാദ പറയുന്നത്. 'ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം.

കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു.

ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ. രണ്ടുപേരുടേയും വീടുകൾ ഇന്നലെ പ്രാദേശിക സർക്കാർ തകർത്തിരുന്നു. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകർത്തത്. 

അതേ സമയം മറുവശത്തുള്ളത് രാജ്യമെന്നും ഓർത്തെടുക്കുന്ന ആ കുതിരക്കാരനാണ്. അവനെയോർത്ഥ് അഭിമാനത്തിൽ വേദന തിന്നുന്ന ഒരമ്മയാണ് സെയ്ദ് ആദില്‍ ഹുസൈന്‍ ഷായുടെ ഉമ്മ. 'അവന്‍ അതിഥികളായ അന്യദേശക്കാരെ രക്ഷിക്കാന്‍ തന്റെ ജീവന്‍ ത്യജിച്ചു.

മകനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു,' തന്റെ മകന്റെ മരണവാര്‍ത്ത സ്വീകരിക്കുമ്പോള്‍ കണ്ണീരുമായി പറയുകയാണ് അവർ. പഹല്‍ഗാമിലെ ബൈസാരന്‍ താഴ്വരയില്‍ ഭീകരരുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചാണ് 28കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ജീവത്യാഗം ചെയ്തത്.

പ്രദേശത്തെ കുതിരസവാരിക്കാരനായി ജോലി ചെയ്തിരുന്ന ആദില്‍, ആക്രമണത്തിനിടെ ഭീകരനില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് യാത്രക്കാരെ സംരക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നോട്ട് ചെന്നു. അതിനിടെ വെടിയേറ്റ് മരിച്ചു. 'വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ അവന്‍ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവന്‍ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.' മാതാപിതാക്കളും രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. 

'ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകന്‍ ഉള്‍പ്പെടെയുള്ള മരിച്ചവര്‍ക്കെല്ലാം നീതി ലഭ്യമാക്കണം'- ആ പിതാവ് വ്യക്തമാക്കി. ആദില്‍ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു.

അതേ സമയം ആക്രമണത്തിന് പിന്നാലെ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (10 minutes ago)

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (33 minutes ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (43 minutes ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (1 hour ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (1 hour ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (1 hour ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (1 hour ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (2 hours ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (2 hours ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (2 hours ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (3 hours ago)

സ്വർണവിലയിൽ...  (3 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (3 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (3 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (3 hours ago)

Malayali Vartha Recommends