റയില്‍വേയ്ക്കു വാഴ്‌സിറ്റി; പേര് 'നായര്‍'

'നായര്‍'-റയില്‍വേ ആരംഭിക്കുന്ന പുതിയ സര്‍വകലാശാലയുടെ പേര് ഇങ്ങനെയായിരിക്കും. നാഷനല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റയില്‍വേയ്‌സിന്റെ ചുരുക്കെഴുത്താണിത് [ATIONAL ACADEMY OF INDIAN RAILWAYS (NAIR)].
മന്ത്രി സുരേഷ് പ്രഭു റയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളിലൊന്നാണ് റയില്‍ സര്‍വകലാശാല. നിലവിലുള്ള നാഷനല്‍ അക്കാദമിയെ സര്‍വകലാശാലയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.
1930-ല്‍ ഡെറാഡൂണില്‍ ആരംഭിച്ച അക്കാദമി 1952 മുതല്‍ ഗുജറാത്തിലെ വഡോദരയിലാണു പ്രവര്‍ത്തിക്കുന്നത്. പുരാതനമായ പ്രതാപ് വിലാസ് കൊട്ടാരമാണ് ആസ്ഥാനം.
റയില്‍വേയില്‍ ഓഫിസര്‍മാര്‍ മുതല്‍ ജനറല്‍ മാനേജര്‍മാര്‍ വരെയുള്ളവരെ പരിശീലിപ്പിക്കുന്നത് ഇവിടെയാണ്. റയില്‍വേയ്ക്ക് പുതിയ നോളജ് പോര്‍ട്ടലിനു രൂപം നല്‍കാനും നായര്‍ സര്‍വകലാശാലയെ ചുമതലപ്പെടുത്തിയതായി മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























