Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ചോദിച്ച സനയുടെ ഒറ്റ ചോദ്യം വൈറലായി

26 FEBRUARY 2016 03:42 AM IST
മലയാളി വാര്‍ത്ത.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനോട് ഒറ്റ ചോദ്യത്തിലൂടെ സന നാസര്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. സാധാരണക്കാരെ അലട്ടുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന പണപ്പെരുപ്പമാണ് ഈ മിടുക്കി ദോശക്കാര്യമായി രാജ്യത്തെ ഏറ്റവും പ്രഗല്ഭ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നേരെ തൊടുത്തുവിട്ടത്. ജനുവരിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ സന ഉയര്‍ത്തിയ ചോദ്യം രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അലയൊലികള്‍ ഉയര്‍ത്തുകയാണ്. പണപ്പെരുപ്പത്തില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ക്കനുസരിച്ച് ദോശ വിലയില്‍ മാറ്റം വരാത്തതെന്തെന്നായിരുന്നു സനയുടെ സംശയം. സനയുടെ ചോദ്യവും ഗവര്‍ണറുടെ ഉത്തരവുമാണ് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്.
പണപ്പെരുപ്പം രാജ്യത്ത് അഞ്ച് ശതമാനമായി കുറഞ്ഞിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലകുറയാത്തതിന്റെ കാരണമായിരുന്നു സനയുടെ ചോദ്യത്തിന്റെ പൊരുള്‍. പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകള്‍ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാക്കില്ലെന്നുള്ള വലിയ പാഠമാണ് ഗവര്‍ണര്‍ ചടങ്ങില്‍ അനാവരണം ചെയ്തത്. ഗവര്‍ണറോട് സന ചോദിച്ചത് പണപ്പെരുപ്പം കൂടുമ്പോള്‍ ദോശയുടെ വിലയും കൂടുന്നു എന്നാല്‍, മറിച്ചാണെങ്കില്‍ ദോശവില കുറയുന്നില്ല. എന്താണ് ദോശ വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നായിരുന്നു സനയുടെ സംശയം. 
സാമ്പത്തിക ശാസ്ത്രത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത മറുപടിയായിരുന്നില്ല ഗവര്‍ണര്‍ നല്‍കിയത്. ദോശയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയില്‍ ഇക്കാലം വരെ മാറ്റമൊന്നുമില്ല. ദോശ ചുട്ടെടുക്കുന്ന ജീവനക്കാരന്റെ പ്രതിഫലം, ദോശയുടെ സാങ്കേതിക വിദ്യ വളരാത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാങ്കേതിക വിദ്യ വളരാത്ത മേഖലകളില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു ഗവര്‍ണറുടെ ഉത്തരം. അദ്ദേഹത്തിന്റെ സ്വന്തം തിയറിയായ 'ദോശണോമിക്‌സ്'ല്‍ നിന്ന് തന്നെയാണ് സനയുടെ ചോദ്യം.

ഏതായാലും രാജ്യത്തെ ഇരുത്തി ചിന്തിപ്പിച്ച ഈ കൊച്ചു മിടുക്കി എറണാകുളം കലൂരില്‍ ഹസീന മന്‍സില്‍ അബ്ദുല്‍ നാസറിന്റെയും സജിത നാസറിന്റെയും ഏക മകളാണ്. 2015ലെ ഫെഡറല്‍ ബാങ്ക് കേരള യൂത്ത് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സനക്കായിരുന്നു. ജനസാന്ദ്രത ഏറിയ കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെയ്ക്ക് ഇന്‍ കേരള പോലെയുള്ള പദ്ധതികള്‍ പര്യാപ്തമാണോ എന്നതായിരുന്നു വിഷയം. 20,000ലധികം പേരില്‍നിന്ന് ഫൈനലിലേക്ക് നാലു പേരെ തെരഞ്ഞെടുത്തതില്‍ ഒന്നാമതായിരുന്നു സന നാസര്‍. കോളജ് വിദ്യാര്‍ഥികള്‍ക്കായി ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോര്‍ കേരള ഡിബേറ്റ് മത്സരത്തില്‍ വിജയിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ് പുരസ്‌കാരം നേടിയത്. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍ജിനീയറിങ് പരീക്ഷ മികച്ച നിലയില്‍ വിജയിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രവേശ പരീക്ഷയും വിജയിച്ച് എം.ബി.എക്ക് ചേരാനുള്ള തയാറെടുപ്പിലാണ് സന നാസര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (1 hour ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (1 hour ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (1 hour ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (1 hour ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (1 hour ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (4 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (5 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (6 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (6 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (6 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (7 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (7 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (7 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (7 hours ago)

Malayali Vartha Recommends