Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...


ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി


പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ... അതിര്‍ത്തിയില്‍ അതീവ ജാഗ്രത...കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു,


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...

പോരാട്ടത്തിന്റെ 25ാം മിനിട്ടില്‍ ചൈനയുടെ ചതിയറിഞ്ഞ് പാക് പട്ടാളം ; ആകാശ് അടിച്ചുകയറി തൂഫാനാക്കി

07 MAY 2025 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...

രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ അടച്ചു... സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചത്

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാന്‍ നിര്‍ദ്ദേശം... ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂരില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം..

ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി

പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ... അതിര്‍ത്തിയില്‍ അതീവ ജാഗ്രത...കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു,

ഭീകര കേന്ദ്രങ്ങള്‍ കത്തിച്ച് ചാമ്പലാക്കി മുന്നേറിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തകര്‍ത്തെറിയാന്‍ ഇരുപത്തിയഞ്ചാം മിനിട്ടില്‍ ചൈനീസ് യുദ്ധവിമാനവുമായ് എത്തിയ പാക്കിന്റെ ചങ്ക് പിളര്‍ന്നു. റഫാല്‍ വെടിവച്ചിടാന്‍ പൊക്കിപ്പിടിച്ച് കൊണ്ടുവന്ന ചൈനയുടെ ജെഎഫ് 16നെ വെടിവെച്ചിട്ട് ഇന്ത്യയുെട ആകാഷ് മിസൈല്‍ കരുത്തുകാട്ടി. ഇതോടെ അവസാന മിനിട്ടില്‍ ചൈനയുടെ ചതി തിരിച്ചറിഞ്ഞ പാകിസ്ഥാന്‍ ജീവനും കൊണ്ടോടി. ഇന്ത്യന്‍ ആകാശ പാതയിലേക്ക് കയറാനുള്ള കരുത്ത് പാക്കിസ്ഥാനില്ലെന്ന് കൂടി പറയുകായണ് ഇതിലൂടെ ഇന്ത്യ.

വ്യാജ ആരോപണങ്ങളുമായി പാക്കിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന കള്ളക്കഥയാണ് അവര്‍ പറയുന്നത്. ഇന്ത്യന്‍ സൈനിക കേന്ദ്രം തകര്‍ത്തുവെന്നും പറയുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളത്തരമാണ്. ചൈനയില്‍ നിന്നും കിട്ടിയ യുദ്ധ വിമാനം ഇന്ത്യ വെടിവച്ചിട്ട നിരാശയിലാണ് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രതിരോധത്തിലൂടെ താരമാകുകയാണ് ഇന്ത്യയുടെ ആകാശ് മിസൈല്‍. ഈ മിസൈലാണ് ചൈനയുടെ പാക്കിസ്ഥാനുള്ള യുദ്ധ വിമാന സമ്മാനത്തിന്റെ ദൗര്‍ബല്യം ലോകത്തെ അറിയിച്ചത്. പാക് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി ആദ്യ വിവിധോദ്ദേശ്യ ജെ.എഫ്17 യുദ്ധവിമാനം കേടുപാടുകള്‍ തീര്‍ത്ത് പാക്കിസ്ഥാന് ചൈന കൈമാറിയത് 2019ലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിമാന നിര്‍മാണവികസന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇത്തരം ഏക എന്‍ജിന്‍ ജെറ്റുകളുടെ ആദ്യ ബാച്ച് 2007ല്‍ കൈമാറിയിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നത് 2017ലാണ് തുടങ്ങിയത്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാങ്ഷ 5712 വിമാന വ്യവസായ സ്ഥാപനമാണ് വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിമാനം പാകിസ്ഥാന് നല്‍കിയത്. പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കുന്ന പ്രധാന രാജ്യമാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധവിമാന കൈമാറ്റം 2019ല്‍ നടത്തിയത്. ഇന്ത്യയുടെ തേജസിന് മുന്നില്‍ ജെ.എഫ് 17 ഒന്നുമല്ലെന്ന വിലയിരുത്തല്‍ അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ഇന്ത്യ ആ വിമാനം വെടിവച്ചിടുമ്പോള്‍ ചൈനയുടെ ചതി പാക്കിസ്ഥാന്‍ വീണ്ടും അനുഭവിച്ച് അറിയുകയാണ്. മുമ്പും ചൈനയുടെ യുദ്ധ സമ്മാനങ്ങള്‍ പാക്കിസ്ഥാനെ ചതിച്ച കഥ ലോക മാധ്യമങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് വീണ്ടും സംഭവിക്കുകയാണ്.

ജെ.എഫ് പോര്‍വിമാനങ്ങളേക്കാള്‍ വളരെയേറെ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനം എന്നാണു പ്രതിരോധമേഖലയിലെ വിഗദ്ധരുടെ അഭിപ്രായം . പാക്‌ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതല്‍ ആണെങ്കിലും പ്രകടനത്തിന്റെ മികവ് കൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നു എന്നാണു വിലയിരുത്തല്‍. ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം , ഭാരംകുറഞ്ഞ ബോഡി,അമേരിക്കയുടെ ജിഇ 404ഇന്‍ എഞ്ചിന്‍ , മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ നിറഞ്ഞതാണ് തേജസ് . തേജസ് ഇതുവരെ സാങ്കേതിതകരാര്‍ പ്രകടമാക്കുകയോ , തകരുകയോ ചെയ്തട്ടില്ല. തേജസ് വിമാനത്തിന്റെ എഞ്ചിനും, കോക്പിറ്റ്, ഫ്‌ലൈറ്റ് കണ്ട്രോള്‍ സിസ്റ്റവും അടക്കം 45 മിനിറ്റിനുള്ളില്‍ മാറ്റിവെയ്ക്കാന്‍ സാധിക്കും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതലവ്യോമ മിസൈലാണ് ആകാശ്. 30 കിലോമീറ്റര്‍ വരെ ദൂരപരിധിയിലെ ലക്ഷ്യസ്ഥാനം ഇത് തകര്‍ക്കാറുണ്ട്. 18 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യസ്ഥാനത്തും ആകാശ് എത്തും. 45 കിലോമീറ്റര്‍ പരിധി നിലവില്‍ ഈ മിസൈലിനുണ്ട്. പ്രധാനമായും വിമാന ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്. ആളില്ലാ പ്രതിരോധ വിമാനങ്ങള്‍, ഡ്രോണുകള്‍,ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍ ഇവയില്‍നിന്നെല്ലാം ഉണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആകാശ് മിസൈല്‍ സംവിധാനത്തിനാകും. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കെ തദ്ദേശീയമായി നിര്‍മിച്ച മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന കരുത്ത് കാട്ടിയിരുന്നു.ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചിലായിരുന്നു കഴിഞ്ഞയാഴ്ചത്തെ പരീക്ഷണങ്ങള്‍. നേരിട്ടു തൊടുത്തപ്പോള്‍ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈലുകള്‍ക്കൊപ്പം ഇഗ്ല മിസൈലുകളും പരീക്ഷിച്ചു. ഈ രണ്ടു മിസൈലുകളും നിലവില്‍ കിഴക്കന്‍ ലഡാക്കിലും വിന്യസിച്ചിട്ടുണ്ട്. ആകാശ് മിസൈലുകള്‍ അടുത്തിടെ പരിഷ്‌കരിച്ചവയാണ്.

ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഭേദിക്കാവുന്ന തരത്തില്‍ ആകാശ് മിസൈലുകളെ പരിഷ്‌കരിക്കാനുള്ള ഗവേഷണങ്ങള്‍ ഡിആര്‍ഡിഒ നടത്തിവരികയാണ്. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഫലപ്രദമായവ മിസൈല്‍ സംവിധാനത്തില്‍ കൊണ്ടുവരാനും ഡിആര്‍ഡിഒ ശ്രമിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ് ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഏഴു സ്‌ക്വാഡ്രണ്‍ മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വ്യോമസേനയ്ക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇത്തരം മൂന്നു മിസൈല്‍ സംവിധാനങ്ങളാണ് വിന്യസിക്കാന്‍ പോകുന്നത്. ആകാശ് മിസൈല്‍ എന്ന ആശയം ഇന്ത്യയ്ക്ക് നല്‍കിയത് മിസൈല്‍ മാനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായ എപിജെ അബ്ദുള്‍കലാമാണ്.

പാക്കിസ്ഥാനും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമാക്രമണം ഇന്ത്യന്‍ യുദ്ധ വിജയമാണ് കാട്ടുന്നത്. ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട പ്രിസിഷന്‍ സ്‌ട്രൈക്കുകളാണ് നടത്തിയതെന്ന് ഇന്ത്യയുടെ വിശദീകരണം. അതേസമയം, മൂന്ന് സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ പറയുന്നു. പാക് അധീന കശ്മീരിലും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പല സ്ഥലങ്ങളിലും സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ആക്രമണം പ്രകോപനമാണെന്നും ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നുമാണ് പാക് സൈനിക വക്താവ് ലെഫ്. അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് സൈനിക നടപടിക്ക് ഇന്ത്യ പേരു നല്‍കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഉടനീളം ഓപ്പറേഷന്‍ നിരീക്ഷിച്ചു.

പാക്കിനെ കണ്ണീരണിയച്ചത് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ആ മിസൈലുകളാണ് പാക്കിസ്ഥാനെ അര്‍ദ്ധ രാത്രി പൊട്ടിക്കരയിപ്പിച്ചത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. കൂടുതല്‍ നാശ നഷ്ടമുണ്ടാക്കിയത് റഫാലില്‍ നിന്നും പോയ സ്‌കാല്‍പ് മിസൈലുകളായിരുന്നു.

ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈല്‍. ദൂരപരിധി 300 കിലോമീറ്റര്‍ സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍. ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതേ മാതൃകയിലായിരുന്നു പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ പോരാട്ടം. അത്യാധുനിക റഡാര്‍ റഫാല്‍ യുദ്ധ വിമാനത്തിന്റെ കരുത്താണ്. ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനവുമുണ്ട്. ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത് ഈ വിമാനത്തിനുണ്ട്. ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യയും സ്വന്തം. അതായത് റഫാലും സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്ലേ ഓഫ് സാധ്യത  (6 minutes ago)

പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...  (18 minutes ago)

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍  (27 minutes ago)

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂരില്‍  (51 minutes ago)

കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു  (1 hour ago)

മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി  (2 hours ago)

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും നേര്‍ക്കുനേര്‍..  (2 hours ago)

ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്...  (2 hours ago)

.. പുഞ്ചിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ സൈനികന്  (3 hours ago)

നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍  (3 hours ago)

കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം  (3 hours ago)

സംഘര്‍ഷം വേണ്ടെന്ന് ലോകരാജ്യങ്ങള്‍  (4 hours ago)

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങി  (10 hours ago)

Malayali Vartha Recommends