രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ അടച്ചു... സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചത്

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 27 വിമാനത്താവളങ്ങള്‍ അടച്ചു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചത്. ഇവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. ഏകദേശം 300ലധികം വിമാന സര്‍വീസുകളാണ് വിവിധ എയര്‍ലൈനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് പ്രധാനമായും അടച്ചത്. ചില വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്.
ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, ഭുന്താര്‍, കൃഷ്ണഘട്ട്, പട്യാല, ഷിംല, ധര്‍മശാല, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കണ്ട്‌ല, കെഷോധ്, ഭുജ്, തോയിസ് എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ലഡാക്ക്, ഗ്വാളിയോര്‍, ഹിന്ദോണ്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷയും ജാഗ്രത നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വിമാനസര്‍വീസുകളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha