ഐപിഎല്‍ ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി...

ഐപിഎല്‍ ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണെടുത്തു. മറുപടിക്കെത്തിയ ചെന്നെ രണ്ട് പന്ത് ശേഷിക്കെ ജയംനേടി.
അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍ വേണ്ടിയിരിക്കെ ആന്ദ്രേ റസെലിന്റെ ആദ്യ പന്ത് സിക്‌സര്‍ പറത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (18 പന്തില്‍ 17*) ചെന്നൈയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഡെവാള്‍ഡ് ബ്രെവിസ് (25 പന്തില്‍ 52), ശിവം ദുബെ (40 പന്തില്‍ 45), ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31) എന്നിവര്‍ ജയത്തിന് അടിത്തറയിട്ടു. വൈഭവ് അറോറയുടെ ഒരോവറില്‍ 30 റണ്ണടിച്ച ബ്രെവിസിന്റെ പ്രകടനം നിര്‍ണായകമായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് (33 പന്തില്‍ 48) കൊല്‍ക്കത്തയുടെ ടോപ്സ്‌കോറര്‍. ആന്ദ്രേ റസല്‍ 38 റണ്ണുമായി പിന്തുണച്ചു. ചെന്നൈയ്ക്കായി സ്പിന്നര്‍ നൂര്‍ അഹമ്മദ് നാല് വിക്കറ്റെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha