പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...

പഹല്‍ഗാം ഭീകരാക്രമണത്തിലെ സൂത്രധാരനായ ദി റസിഡന്റ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവില്‍ എംബിഎ പഠിക്കാനെത്തിയ ഇയാള്‍ പിന്നീട് കേരളത്തിലും പഠിക്കാനെത്തിയിരുന്നു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാനാണ് ഭീകരന്‍ കേരളത്തിലെത്തിയത്. പിന്നീട് കശ്മീരില്‍ തിരിച്ചെത്തിയ ഇയാള്‍ ലാബ് ആരംഭിച്ചു. ഈ ലാബ് ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2002ല്‍ ഷെയ്ക് സജ്ജാദിനെ അഞ്ച് കിലോ ആര്‍ഡിഎക്‌സുമായി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനാണെത്തിയതെന്ന് കണ്ടെത്തുകയും പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2017ല്‍ ജയില്‍ മോചിതനായ ഷെയ്ക് സജ്ജാദ് പാകിസ്താനിലേക്ക് ചേക്കേറുകയും ഇയാളെ ഐഎസ്‌ഐ ടിഡിഎഫിന്റെ ചുമതലക്കാരനാക്കുകയും ചെയ്തു.
2020നും 2024നുമിടയില്‍ മധ്യ കശ്മീരിലും തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണത്തിലെ സൂത്രധാരനാണ് ഇയാളെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ മധ്യ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്‌നാഗിലെ ബിജ്‌ബെഹ്രയില്‍ വെച്ച് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടര്‍ബലിലെ ഇസഡ്-മോര്‍ ടണല്‍ ആക്രമണം എന്നിവ ഇയാളുടെ നേതൃത്വത്തില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഭീകരനാണ് ഷെയ്ക് സജ്ജാദിന്റെ തലയ്ക്ക് 10ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. നിലവില്‍ റാവില്‍പിണ്ടിയിലെ കന്റോണ്‍മെന്റ് ടൗണില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഷെയ്ക് സജ്ജാദ്. സജ്ജാദ് അഹമ്മദ് ഷെയ്ക് എന്നും ഷെയ്ക് സജ്ജാദ് അറിയപ്പെടുന്നുണ്ട്. ഇയാളുടെ സഹോദരന്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നെങ്കിലും ഭീകരവാദത്തിലേക്ക് കടക്കുകയായിരുന്നു. 1990കളില്‍ സൗദി അറേബ്യയിലേക്കും പാകിസ്താനിലേക്കും ചേക്കേറിയ ഇയാള്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലായനം ചെയ്തവരില്‍ നിന്ന് ഭീകരവാദത്തിനുള്ള ധനസഹായം സമാഹരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കശ്മീരിൽ ജനിച്ചുവളർന്ന അൻപതുകാരനായ ഗുൽ പാക്കിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണു ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇയാളായിരുന്നു. ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സജ്ജാദ് ഗുൽ ബെംഗളൂരുവിൽനിന്നാണ് എംബിഎ പൂർത്തിയാക്കിയത്. പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തു. കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി. 2017ൽ ജയിൽ മോചിതനായശേഷം പാക്കിസ്ഥാനിലെത്തിയ ഇയാളെ ഐഎസ്ഐ ലക്ഷ്യമിടുകയും ലഷ്കറെയുടെ കീഴിൽ ടിആർഎഫിന്റെ ചുമതല ഏൽപിക്കുകയുമായിരുന്നു.
ഇതിനിടെ ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു.
കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവു സുരക്ഷ തുടരും.സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. സംഘർഷവേളയിൽ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha