ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ. നേരത്തേ അസ്ഹറിന്റെ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, അനന്തരവന്‍, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ 5 കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു.
'എന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ രാത്രിയിലുണ്ടായ ആക്രമണത്തില്‍ മരിച്ചു. അതില്‍ 5 പേര്‍ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്. എന്റെ അനന്തരവന്‍ ഫാസില്‍ ഭന്‍ജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവള്‍ ഫസില, എന്റെ സഹോദരന്‍ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു'- മസൂദ് അസ്ഹര്‍ പറഞ്ഞു.
തനിക്ക് ഇതില്‍ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയില്‍ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവര്‍ക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മസൂദ് അസ്ഹര്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹര്‍, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയാണ്. അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, ഇസ്‌ലാമാബാദ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha