ഏക മകളെ സൈന്യത്തിലയയ്ക്കും: ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി

സിയാച്ചിനില്‍ മഞ്ഞുമലയ്ക്കടിയില്‍പ്പെട്ടു മരിച്ച സൈനികന്‍ ഹനുമന്തപ്പയുടെ ഏക മകളെ രാജ്യസേവനത്തിനായി സൈന്യത്തിലയയ്ക്കുമെന്ന് ഭാര്യ മഹാദേവി. എ.ബി.വി.പി മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സൈനികന്റെ കുടുംബത്തെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എനിക്ക് മകനില്ല. നല്ലൊരു മകളുള്ളതിനാല്‍ അതില്‍ ഞാന്‍ വിഷമിക്കുന്നുമില്ല. മകള്‍ വളര്‍ന്നുകഴിയുമ്പോള്‍ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണ് ആഗ്രഹം. അവളുടെ അച്ഛന് നല്‍കാന്‍ കഴിയുന്ന മഹത്തായ പ്രവൃത്തിയായിരിക്കുമത് മഹാദേവി പറഞ്ഞു. ഹനുമന്തപ്പയുടെ സഹോദരന്‍ ശങ്കര്‍ ഗൗഡയും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം ജവാന്റെ കുടുംബത്തിന് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























