ബീഫ് കഴിച്ചതിന്റെ പേരില്‍ ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

ബീഫ് കഴിച്ചതിന്റെ പേരില്‍ ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സഞ്ജയ് നഗറിലുള്ള താമസസ്ഥലത്തുവച്ച് തദ്ദേശീയരുടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവര്‍ തങ്ങളെ മര്‍ദിച്ചതെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.
ഇവര്‍ താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ട്. അതിനാല്‍ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയര്‍ ഇവരോട് പറഞ്ഞിരുന്നു. ഇതു അവഗണിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























