വനിതാട്രാഫിക് പോലീസിനെ പെരുവഴിയിലിട്ട് തല്ലി ശിവസേനാ നേതാവ് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ നില്‍ക്കുന്ന വനിതാട്രാഫിക് പോലീസിനെ പെരുവഴിയിലിട്ട് തല്ലി ശിവസേനാ നേതാവ് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. താനെയിലെ ധരംവീര്‍ നഗറിലെ പ്രാദേശിക ശിവസേനാ നേതാവ് സുശീകാന്ത് കാല്‍ഗുഡേയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.
താനെയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന സംഭവത്തിന്റെ വീഡിയോ യൂ ട്യൂബിലെത്തി. പ്രമുഖമാധ്യമം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വീഡിയോ വൈറലാകുകയാണ്. െ്രെഡവിംഗിനിടയില്‍ ഫോണ്‍ ചെയ്തത് ചോദിച്ചതിലുള്ള പ്രകോപനം ട്രാഫിക് പോലീസുകാരിയെ തല്ലുന്നതില്‍ അവസാനിക്കുകയായിരുന്നു. പോലീസുകാരിയെ കാല്‍ഗുഡേ മൂക്കില്‍ നിന്നും രക്തം വരുന്നത് വരെ തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താനെ മുനിസിപ്പല്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ട്രാഫിക് പോലീസുകാരിയെ എംഎച്ച്06 ബിഇ7340 റജിസ്‌ട്രേഷനിലുള്ള സ്‌കോര്‍പ്പിയോയില്‍ എത്തിയ കാല്‍ഗുഡേ ആറിലധികം തവണ അടിക്കുന്നതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ്.
ഇയാള്‍ക്കെതിരേ ബലാത്സംഗ ശ്രമത്തിനും കയ്യേറ്റത്തിനും കേസെടുത്തിട്ടുണ്ട്. തിരക്കേറിയ റോഡില്‍ പ്രശ്‌നത്തില്‍ ആരും ഇടപെടുകയോ കാല്‍ഗുഡേയെ തടയുകയോ ചെയ്യുന്നില്ല. അതേസമയം സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന കാല്‍ഗുഡേയെ തള്ളി. അദ്ദേഹം ശിവസേനയുടെ മുന്‍ ശാഖാ പ്രമുഖാണെന്ന് പറഞ്ഞ് തടി തപ്പിയിരിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍. കാല്‍ഗുഡേയെ അറസ്റ്റ് ചെയ്ത പോലീസ് വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനെയിലെ ടീന്‍ ഹാറ്റ് നാകയില്‍ വട പാവ് സ്റ്റാള്‍ നടത്തുന്ന കാല്‍ഗുഡേ ഇപ്പോഴും ശാഖാപ്രമുഖ് തന്ന്യൊണെന്നാണ് പ്രാദേശിക ശിവസേനാ നേതാക്കള്‍ പറയുന്നത്.
രാവിലെ 11.15 നാണ് സ്‌കോര്‍പ്പിയോ കണ്ടത്. ഈ സമയത്ത് െ്രെഡവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചു. ഇത് നിയമവിരുദ്ധമാണെന്നിരിക്കേ താന്‍ വാഹനത്തിന് പിന്നാലെ പോയി. പിന്നീട് വാഹനം നിര്‍ത്തി ഇറങ്ങിയ ഇയാള്‍ തന്നെ തോളില്‍പിടിച്ച് തള്ളകുകയും കയ്യേറ്റം നടത്തുകയും ചെയ്തു. പിന്നീട് യൂണിഫോമില്‍ നിന്നും പേരെഴുതിയ സ്റ്റീല്‍പ്‌ളേറ്റ് പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസുകാരി മൊഴി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























