മോഡിയുടെ അമ്മ ഹീരാബെനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു -

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നരേന്ദ്ര മോഡിയുടെ മാതാവ് ഹീരാബെന്‍ മോഡി(100)യില്‍നിന്നും പ്രധാനമന്ത്രിക്ക് ഒരു നിര്‍ദേശം. തന്റെ ആരോഗ്യനിലയില്‍ മകന്‍ ഭയപ്പെടേണ്ടതില്ലെന്നും ലക്ഷ്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുകവഴി രാജ്യത്തിനുവേണ്ടി ജോലി ചെയ്യാനുമായിരുന്നു ഹീരാബെന്‍ നരേന്ദ്ര മോഡിയോട് നിര്‍ദേശിച്ചത്. നരേന്ദ്ര മോഡി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാതാവിന്റെ ആരോഗ്യനിലയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹീരാബെന്‍ മോഡിയെ(100) ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുജറാത്ത് ഗാന്ധിനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സകള്‍ പുരോഗമിക്കുന്നത്. ഹീരാബെന്നിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























