സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

ബിഹാറില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുടി സ്‌കൂള്‍ അധികൃതര്‍ മുറിച്ചുകളഞ്ഞതായി പരാതി. മുടി പിന്നിയിടാതെ സ്‌കൂളില്‍ വന്നതിനുള്ള ശിക്ഷയായാണ് നടപടി. ബെഗുസുരായി ജില്ലയില്‍ ബാരായുണിക്ക് സമീപം കിഡ്‌സേ വിദ്യാലയം എന്ന സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ടൗണ്‍ പോലീസ് ഇന്‍ചാര്‍ജ് മുഹമ്മദ് ഇസ്ലാം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























