ഡല്‍ഹിയില്‍ 19 കാരിയെ ഓട്ടോ ഡ്രൈവറുമാരുള്‍പ്പെടെയുള്ള സംഘം കൂട്ടമാനഭംഗം ചെയ്തു

ജര്‍മന്‍ യുവതി ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയായതായി പരാതി. 19 കാരിയായ യുവതിയെ കഴിഞ്ഞ ഡിസംബറിലായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറുള്‍പ്പെടെയുള്ള സംഘം പീഡനത്തിന് ഇരയാക്കിയത്. യുവതി ഡല്‍ഹി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇ-മെയിലിലൂടെയാണ് യുവതി പരാതി നല്‍കിയത്.
യുവതി ഡല്‍ഹിയില്‍ ഒരു എന്‍ജിഒയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഡിസംബര്‍ 14 രാത്രി എട്ടിന് ഇവര്‍ പുറത്തുപോയി. പിന്നീട് ഓട്ടോയില്‍ തിരികെ വരുമ്പോള്‍ ഡ്രൈവര്‍ ഇവരെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചു. എന്നാല്‍ യുവതി ഇയാളെ വെട്ടിച്ച് ഇവിടെനിന്നു കടന്നു. ഓട്ടോ ഡ്രൈവര്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയെ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് ഇവരും യുവതിയെ പീഡിപ്പിച്ചു.
അക്രമികളില്‍ ഒരാളുടെ നാക്ക് കടിച്ചുമുറിച്ചതായും യുവതി പരാതിയില്‍ പറയുന്നു. പീഡനത്തിനു ശേഷം അക്രമികള്‍ ഉപേക്ഷിച്ചു പോയപ്പോള്‍ പ്രധാന റോഡിലെത്തുകയും അപരിചിതനായൊരാളുടെ സഹായത്തോടെ തിരികെ ഹോട്ടലിലെത്തിയെന്നും യുവതി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























