റാണി ലക്ഷ്മിഭായി പുരസ്‌കാരത്തിനു നാലു ഫ്രഞ്ച് വനിതകള്‍ അര്‍ഹരായി

റാണി ലക്ഷ്മിഭായിയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു നാലു ഫ്രഞ്ച് വനിതകള്‍ അര്‍ഹരായി. ആദ്യമായാണു വിദേശ വനിതകള്‍ക്കു പുരസ്‌കാരം ലഭിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്കു പുരസ്‌കാരം ലഭിക്കുന്നതും ഇതാദ്യം. ജൂലിയറ്റ് ഫിന്റെ, ജൂലിയന്‍ ചോപ്പിന്‍, ചാര്‍ലി ഹിന്റോ, കരോളിന്‍ എന്നിവരാണു പുരസ്‌കാരത്തിന് അര്‍ഹരായ ഫ്രഞ്ച് വനിതകള്‍.
ഇത്തവണ 45 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിനു പുരസ്‌കാരം സമ്മാനിക്കും. രണ്ടു പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്തിനു പുറത്തു നിന്നു പുരസ്‌കാരം ലഭിച്ചത്. അനിത ശ്രിപ്രസാദ്, നിഥി തിവാരി എന്നിവരാണവര്‍. അനിത ശ്രിപ്രസാദ് സൈക്കിളില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചപ്പോള്‍ നിഥി തിവാരി ഡല്‍ഹി മുതല്‍ ലണ്ടന്‍വരെ ഒറ്റയ്ക്കു കാര്‍ ഡ്രൈവ് ചെയ്തു യാത്ര നടത്തി. 23,800 കിലോമീറ്റര്‍ ദൂരമാണു നിഥി സഞ്ചരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























