കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും

രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പം കനയ്യയെയും ചോദ്യം ചെയ്യണമെന്നു പോലീസ് അറിയിച്ചതോടെ വീണ്ടും കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























