മരിച്ചത് പോലെ അഭിനയിച്ച് കിടന്നതാണ് തന്റെ ജീവന്‍ തന്റെ രക്ഷപ്പെട്ടതെന്ന് പെണ്‍കുട്ടി

മുബൈ താനെയില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 14 അംഗങ്ങളെ വകവരുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷപ്പെട്ട ഏകയാള്‍ സുബിയാ ഭാര്‍മര്‍ എന്ന യുവതി. സഹോദരന്‍ ഹസ്‌നിന്‍ വാര്‍ക്കര്‍ നടത്തിയ കൂട്ടക്കുരുതിയ്ക്കിടയില്‍ സഹോദരന്‍ കഴുത്തുമുറിച്ചെങ്കിലും മരിച്ചത് പോലെ നടിച്ചു കിടന്നതാണ് ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്. സഹോദരന്‍ ജീവന്‍ ഒടുക്കിയ ശേഷം ഒച്ചവെച്ച് ഇവര്‍ ആളെക്കൂട്ടി.
സഹോദരങ്ങളില്‍ ഏറ്റവും ഇളയവളായ ഈ 22 കാരിയെ അയല്‍ക്കാര്‍ രക്ഷപ്പെടുത്തി താനെയിലെ ടൈറ്റന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരാണ് ഞടുക്കുന്ന സംഭവത്തിന്റെ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. ജീവിതം മുഴുവന്‍ ഈ സംഭവം തന്നെ വേട്ടയാടുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തന്നെയും ഹുസൈന്‍ വെറുതെ വിടുകേലെന്ന് ഇവര്‍ക്ക് തോന്നിയിരുന്നു. ഇവരുടേയും കഴുത്ത് അറുത്തപ്പോള്‍ ഇവര്‍ അലറിക്കരഞ്ഞിരുന്നെങ്കിലും വായ പൊത്തിപ്പിടിച്ചതിനാല്‍ ശബ്ദം പുറത്തു വന്നില്ല. തുടര്‍ന്ന് മരിച്ചത് പോലെ അഭിനയിച്ചു കിടന്നു. ഒടുവില്‍ അവസരം കിട്ടിയപ്പോള്‍ നിലവിളിക്കുകയായിരുന്നു.
ബന്ധുവായ ഒരാളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവിളി കേട്ട് താന്‍ അയല്‍ക്കാരെ അറിയിച്ചെന്നും എല്ലാവരും ചേര്‍ന്ന് വീടിന്റെ ജനാലയും അഴികളും തകര്‍ത്ത് അകത്തുകയറുകയും സുബിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നെന്ന് അല്‍ത്തുമഷ് വാരേക്കര്‍ എന്നയാള്‍ പറഞ്ഞു. വീടിനകം മുഴുവന്‍ രക്തമായിരുന്നു. തുടര്‍ന്ന് സ്‌റ്റെയറില്‍ ഹുസൈനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. കൃത്യത്തിന് കാരണമെന്താണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























