മുസ്ലീങ്ങള്‍ രാക്ഷസന്മാര്‍ക്ക് തുല്യര്‍: സംഘപരിവാര്‍

അവസാന യുദ്ധത്തിന് തയ്യാറെടുത്തുകൊള്ളാന്‍ മുസ്ലീങ്ങളോട് സംഘപരിവാര്‍. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി മുസ്ലീം യുവാക്കളാല്‍ കൊല്ലപ്പെട്ട വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മാതുറിന്‍ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിലാണ് സംഘപരിവാര്‍ ഇത്തരമൊരു ഭീഷണി നടത്തിയിരിക്കുന്നത്.
മുസ്ലീങ്ങള്‍ രാക്ഷസന്മാര്‍ക്ക് തുല്യമാണെന്നും അവര്‍ രാവണന്റെ പിന്തുടര്‍ച്ചാവകാശികളാണെന്നും സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞു. എന്താണ് നമ്മുടെ ശക്തിയെന്ന് അവരെ അറിയിക്കേണ്ട സമയമായിരിക്കുന്നു. നമ്മള്‍ ശക്തിപ്പെടണം, പോരാടണം. ഇന്ന് അരുണിനെ നഷ്ടപ്പെട്ടിരിക്കുന്ന നമുക്ക് നാളെ മറ്റാരെയെങ്കിലും നഷ്ടമാകും. അതിന് മുന്‍പ് നമുക്ക് ശക്തിതെളിയിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്ത ആഗ്ര എം.പി റാം ശങ്കര്‍ കതേരി പറഞ്ഞു. മാതുര്‍ കൊല്ലപ്പെട്ടതിന് 13 ദിവസം പിന്നിടും മുന്‍പ് മുസ്ലീങ്ങളെ പരുങ്ങലിലാക്കുമെന്നും രാക്ഷസന്മാരെ ഇല്ലായ്മ ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























