കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡല്‍ഹി പോലീസ്, വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

ജെ.എന്‍.യുവില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡല്‍ഹി പോലീസ്. കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ കയ്യിലുണ്ടെന്നായിരുന്നു നേരത്തെ ഡല്‍ഹി പോലീസിന്റെ അവകാശവാദം. എന്നാല്‍ ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് നിലപാട് മാറ്റി.
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ വീഡിയോയില്‍ കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഡല്‍ഹി പോലീസ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.
മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ പോലീസിനെതിരെ ഡല്‍ഹി ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കനയ്യയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























